സ്നേഹത്തിന്റെ സ്വാർത്ഥതകൾ
എത്ര സ്നേഹിച്ചാലും മതി വരാത്തവർ ആണ് മനുഷ്യർ. എപ്പോഴും സ്നേഹിക്കപ്പെടണം എന്നും പരിഗണിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നവർ ആണ് മിക്കവരും. എങ്കിലും സ്നേഹത്തിന് ഓരോരുത്തർക്കും ഓരോ defenition ആണ്. ഒരാളുടെ സ്നേഹം പോലെ ആവില്ല ഒരിക്കലും മറ്റൊരാളുടെ. നമ്മളോട് മറ്റുള്ളവർ എങ്ങിനെ പെരുമാറണം എന്നനുസരിച്ചു ആവുമല്ലോ നമ്മൾ അവരോടും പെരുമാറുക. പക്ഷെ തിരിച്ചു കിട്ടുന്നത് പലപ്പോഴും വേദനയോടെയുള്ള ഓർമ്മകൾ മാത്രമാവും. ഒരിക്കലും ആരെയും മനസിലാക്കാൻ കഴിയില്ല നഷ്ടപെടുന്ന നിമിഷം വരെ. അത് കഴിഞ്ഞാൽ ഈഗോ കൊണ്ട് സ്വന്തം കുറ്റങ്ങൾ പോലും തിരുത്താൻ കഴിയാതെ പോകും. ഇതിലൊന്നും എത്ര അനുഭവങ്ങൾ വന്നാലും മാറ്റങ്ങൾ ഒന്നും ഉണ്ടാവാൻ പോകുന്നില്ല. ഒരാൾ മാത്രം അഡ്ജസ്റ്റ് ചെയ്യുന്ന ബന്ധങ്ങൾ ആയി മാറിപ്പോകും പലപ്പോഴും. ഒരിക്കലെങ്കിലും partner ന്റെ സന്തോഷം എന്താണെന്നു തിരിച്ചറിഞ്ഞു പെരുമാറാൻ പലർക്കും കഴിയാതെ പോകും. ഒരാൾ ഹൃദയം കൊണ്ട് സ്‌നേഹിക്കുമ്പോൾ മറ്റെയാൾ തലച്ചോറ് കൊണ്ടാവും സ്നേഹിക്കുക. ഈ ഒരു നിമിഷം അല്ലാതെ നമ്മിൽ ഒന്നും ബാക്കിയില്ല എന്ന് ഓർത്തിരുന്നെങ്കിൽ.... ഈ നിമിഷത്തിലെ ഒരു കുഞ്ഞു സന്തോഷം മതിയാവും ജീവിതകാലം മുഴുവനും ഓർത്തിരിക്...