Posts

സ്നേഹത്തിന്റെ ഫോർമുല

  എന്താണ് സ്നേഹം? ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന സന്തോഷമുള്ള ഒരു വികാരം. അല്ലേ? അത് സൗഹൃദം ആയാലും പ്രണയം ആയാലും മറ്റേത് ബന്ധം ആയാലും സ്നേഹം ഒരേപോലെ ആണ്, വൈകാരികതയിൽ മാത്രമേ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയുള്ളു. എന്ത് കൊണ്ടാവും പല ബന്ധങ്ങളും നീണ്ടു നിൽക്കാത്തത് എന്നോർത്ത് നോക്കിയിട്ടുണ്ടോ? പ്രത്യേകിച്ച് പ്രണയങ്ങൾ? Communication കുറവ് ഒരു കാരണം ആയേക്കാം. അതല്ലെങ്കിൽ respect, effort, understanding ഇതൊക്കെ ഒരാൾക്ക് കൂടുതലും മറ്റേയാൾക്ക് കുറവ് ആവുമ്പോഴും. ചിലരുണ്ട്, സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത കൂട്ടർ. അവരോട് ആണ്, നിങ്ങളുടെ സ്നേഹം ദേഷ്യമായും, വഴക്കായും, ടോക്സിക് ആയും അനുഭവിക്കേണ്ടി വരുന്ന ആളുകളെക്കുറിച്ച് ഓർത്തു നോക്കിട്ടുണ്ടോ? അവർക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ പേരിൽ മാത്രമായിരിക്കും ആ ബന്ധം മുന്നോട്ട് പോകുന്നത്. സ്നേഹത്തിന് കുറുക്കുവഴികൾ ഇല്ല. സ്നേഹം സ്നേഹമായി തന്നെ പകരണം. ഒരു നോട്ടം കൊണ്ടോ, വാക്ക് കൊണ്ടോ, തലോടൽ കൊണ്ടോ താൻ സ്നേഹിക്കപ്പെടുന്നു എന്ന് ഓപ്പോസിറ്റ് ഉള്ള ആൾക്ക് തോന്നണം. നന്ദി പറയേണ്ടിടത്തു അത് പറയണം. Appreciate ചെയ്യേണ്ടിടത്തു അത് ചെയ്യണം. Respect ചെയ്യേണ്ടിടത്തു തീർച്ചയായും...

സ്നേഹത്തിന്റെ സ്വാർത്ഥതകൾ

  എത്ര സ്നേഹിച്ചാലും മതി വരാത്തവർ ആണ് മനുഷ്യർ. എപ്പോഴും സ്നേഹിക്കപ്പെടണം എന്നും പരിഗണിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നവർ ആണ് മിക്കവരും. എങ്കിലും സ്നേഹത്തിന് ഓരോരുത്തർക്കും ഓരോ defenition ആണ്. ഒരാളുടെ സ്നേഹം പോലെ ആവില്ല ഒരിക്കലും മറ്റൊരാളുടെ. നമ്മളോട് മറ്റുള്ളവർ എങ്ങിനെ പെരുമാറണം എന്നനുസരിച്ചു ആവുമല്ലോ നമ്മൾ അവരോടും പെരുമാറുക. പക്ഷെ തിരിച്ചു കിട്ടുന്നത് പലപ്പോഴും വേദനയോടെയുള്ള ഓർമ്മകൾ മാത്രമാവും. ഒരിക്കലും ആരെയും മനസിലാക്കാൻ കഴിയില്ല നഷ്ടപെടുന്ന നിമിഷം വരെ. അത് കഴിഞ്ഞാൽ ഈഗോ കൊണ്ട് സ്വന്തം കുറ്റങ്ങൾ പോലും തിരുത്താൻ കഴിയാതെ പോകും. ഇതിലൊന്നും എത്ര അനുഭവങ്ങൾ വന്നാലും മാറ്റങ്ങൾ ഒന്നും ഉണ്ടാവാൻ പോകുന്നില്ല. ഒരാൾ മാത്രം അഡ്ജസ്റ്റ് ചെയ്യുന്ന ബന്ധങ്ങൾ ആയി മാറിപ്പോകും പലപ്പോഴും. ഒരിക്കലെങ്കിലും partner ന്റെ സന്തോഷം എന്താണെന്നു തിരിച്ചറിഞ്ഞു പെരുമാറാൻ പലർക്കും കഴിയാതെ പോകും. ഒരാൾ ഹൃദയം കൊണ്ട് സ്‌നേഹിക്കുമ്പോൾ മറ്റെയാൾ തലച്ചോറ് കൊണ്ടാവും സ്നേഹിക്കുക. ഈ ഒരു നിമിഷം അല്ലാതെ നമ്മിൽ ഒന്നും ബാക്കിയില്ല എന്ന് ഓർത്തിരുന്നെങ്കിൽ.... ഈ നിമിഷത്തിലെ ഒരു കുഞ്ഞു സന്തോഷം മതിയാവും ജീവിതകാലം മുഴുവനും ഓർത്തിരിക്...

തനിയിടങ്ങൾ

 കൂടെയിരിക്കുക, കേട്ടിരിക്കുക എന്നതൊക്കെ തന്നെയാവും ഇനിയുള്ള കാലങ്ങളിൽ ഏറ്റവും അടുത്ത ഒരാൾക്ക് ചെയ്തു കൊടുക്കാവുന്ന ഏറ്റവും വലിയ സഹായം.  അവസാനതുള്ളി സ്നേഹവും ഇറ്റ്‌ പോയി, ജീവിതത്തിനോട് അത്രമേൽ വെറുപ്പ് തോന്നുന്നവരെ തിരിച്ചറിയാൻ കൂടി കഴിയില്ല. എല്ലാവരും മനോഹരമായി പുഞ്ചിരിച്ചു കൊണ്ടേയിരിക്കും. അല്ലെങ്കിലും, പുഞ്ചിരി സന്തോഷത്തിന്റെ ലക്ഷണം ആയി നമ്മുടെ ഇടയിൽ എല്ലാം പതിഞ്ഞത് ആണല്ലോ. ഇന്ന് മിണ്ടിയ ഒരാളുടെ ഇരിപ്പിടം നാളെ ശൂന്യമാകുന്നത് സങ്കല്പിച്ചിട്ടുണ്ടോ?  മരിക്കാൻ എല്ലാവർക്കും ഭയം തന്നെയാവും പക്ഷെ ജീവിച്ചിരിക്കുക എന്നത് തന്നെ ഭയപ്പെടുത്തുന്നവരുടെ കാര്യങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വറ്റിപോയിട്ടില്ലെങ്കിൽ ഹൃദ്യമായ മിണ്ടലുകൾ ഒരാൾക്ക് നല്കാനായാൽ അതാവും ഒരിക്കൽ നമുക്ക് നാം തന്നെ നൽകുന്ന ഏറ്റവും നല്ല ഫീൽ. എല്ലാവരും അവരാഗ്രഹിക്കുന്ന ജീവിതം ഒന്നും ആവില്ല ജീവിക്കുന്നത്. ഏതേലും കൈവിട്ടു പോകുന്ന നിമിഷങ്ങളിൽ ഒരാൾ കൂടെയിരിക്കാമോ എന്നൊരു സഹായം ചോദിച്ചാൽ അവരിൽ നിന്നും ഓടിയൊളിക്കാൻ തോന്നാത്ത വിധം മനുഷ്യത്വം ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.

എന്തിനാണ് ആളുകളെ വിധിക്കുന്നത്?

 ഓരോരുത്തരുടെ ജീവിതത്തിൽ ജീവിക്കുമ്പോഴോ, അവരെ അറിയുമ്പോഴോ മാത്രം മാറ്റിയെക്കാവുന്ന ചില മാനസികനിലയുണ്ട്. ഞാൻ ഇങ്ങിനെ ഒന്നുമല്ല നിന്നെ കരുതിയിരുന്നത് എന്നൊക്കെ മനസിലെങ്കിലും പറയാത്തവരായി ആരെങ്കിലും ഉണ്ടോ? എന്തിനാണ് ആളുകളെ വിധിക്കുന്നത്? അവർ ജീവിക്കുന്ന അവസ്ഥയിൽ, അവർ കടന്നു പോകുന്ന സാഹചര്യങ്ങളിൽ, അവരവരുടെ അറിവും മാനസികവും ശാരീരികവുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മൾ എന്തിനാണ് അവരെ വിധിക്കുന്നത്? ഒരാൾ ഒരു സങ്കടം പറയുമ്പോൾ അല്ലെങ്കിൽ വിഷമം പിടിച്ച ഒരു സാഹചര്യത്തിൽ ആണെങ്കിൽ atleast കുറ്റപ്പെടുത്താതെ ഇരിക്കാനുള്ള മനസികമര്യാദ ഇനി എന്നാണ് മനുഷ്യൻ പഠിക്കുക? അവര് എന്തും അയിക്കോട്ടെ, അവർക്കിഷ്ടം പോലെ ജീവിച്ചോട്ടെ. മറ്റുള്ളവരെ വേദനിപ്പിക്കാതെ ആരു എന്ത് ചെയ്താലും അതിൽ ഒരാൾ എങ്കിലും സന്തോഷിക്കുന്നുണ്ടെങ്കിൽ അടുത്ത നിമിഷം മുതൽ നമുക്കും ചിന്തിച്ചൂടെ judgemental ആവാതെ ഇരിക്കാൻ...