സ്നേഹത്തിന്റെ ഫോർമുല
എന്താണ് സ്നേഹം? ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന സന്തോഷമുള്ള ഒരു വികാരം. അല്ലേ? അത് സൗഹൃദം ആയാലും പ്രണയം ആയാലും മറ്റേത് ബന്ധം ആയാലും സ്നേഹം ഒരേപോലെ ആണ്, വൈകാരികതയിൽ മാത്രമേ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയുള്ളു.
എന്ത് കൊണ്ടാവും പല ബന്ധങ്ങളും നീണ്ടു നിൽക്കാത്തത് എന്നോർത്ത് നോക്കിയിട്ടുണ്ടോ? പ്രത്യേകിച്ച് പ്രണയങ്ങൾ? Communication കുറവ് ഒരു കാരണം ആയേക്കാം. അതല്ലെങ്കിൽ respect, effort, understanding ഇതൊക്കെ ഒരാൾക്ക് കൂടുതലും മറ്റേയാൾക്ക് കുറവ് ആവുമ്പോഴും.
ചിലരുണ്ട്, സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത കൂട്ടർ. അവരോട് ആണ്, നിങ്ങളുടെ സ്നേഹം ദേഷ്യമായും, വഴക്കായും, ടോക്സിക് ആയും അനുഭവിക്കേണ്ടി വരുന്ന ആളുകളെക്കുറിച്ച് ഓർത്തു നോക്കിട്ടുണ്ടോ? അവർക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ പേരിൽ മാത്രമായിരിക്കും ആ ബന്ധം മുന്നോട്ട് പോകുന്നത്.
സ്നേഹത്തിന് കുറുക്കുവഴികൾ ഇല്ല. സ്നേഹം സ്നേഹമായി തന്നെ പകരണം. ഒരു നോട്ടം കൊണ്ടോ, വാക്ക് കൊണ്ടോ, തലോടൽ കൊണ്ടോ താൻ സ്നേഹിക്കപ്പെടുന്നു എന്ന് ഓപ്പോസിറ്റ് ഉള്ള ആൾക്ക് തോന്നണം. നന്ദി പറയേണ്ടിടത്തു അത് പറയണം. Appreciate ചെയ്യേണ്ടിടത്തു അത് ചെയ്യണം. Respect ചെയ്യേണ്ടിടത്തു തീർച്ചയായും respect ചെയ്യപ്പെടണം. മനസ്സിൽ ഉള്ളത് അതേ പോലെ convey ചെയ്യാൻ ശ്രമിക്കണം.
അവൻ/ അവൾ മനസ്സിലാക്കുമല്ലോ എന്നോർത്തിരുന്നാൽ അത് മുന്നോട്ട് പോകുന്നത് ഓപ്പോസിറ്റ് നിൽക്കുന്ന ആളുടെ എഫർട്ട് കൊണ്ട് മാത്രമായിരിക്കും.
സ്നേഹമുള്ളവരോട് തുറന്ന് പറയുക, മനസ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ പങ്കിടുക. ഒരാള് നമുക്ക് വേണ്ടി സമയം മാറ്റി വെക്കുന്നു എന്നതും വാല്യു ചെയ്യപ്പെടുന്നു എന്നതും സന്തോഷത്തിന്റെ ചെറുതിരിക്ക് തീർച്ചയായും കാരണമാണ്.❤️
സ്നേഹം ഏറ്റവും സന്തോഷം തരുന്ന ഒന്ന് തന്നെയാണ്.സ്നേഹം സ്നേഹിക്കപ്പെടൽ ആണെന്ന് കരുതുന്നിടത്താണ് കുഴപ്പങ്ങൾ സംഭവിക്കുന്നത്.സ്നേഹം സ്നേഹിക്കാനുള്ളത് മാത്രമാണ്.അങ്ങനെ ഉണ്ടോ എന്ന് സംശയം തോന്നാം.ഓരോ സൗഹൃദങ്ങൾ ഉണ്ടാകുമ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്.ഏറ്റവും നിസ്വാർതമായത് സംഭവിക്കുന്നുണ്ട്.അതുകൊണ്ടാണ് അച്ഛൻ ഫ്രണ്ടിനെ പോലെ ആണ് അമ്മ ഫ്രണ്ടിനെ പോലെയാണ് ഹസ്ബന്റും വൈഫും ഫ്രണ്ടിനെ പോലെയാണ് എന്നൊക്കെ പറയുന്നത്.സ്നേഹം ഒരു തരത്തിൽ സ്വാതന്ത്ര്യം കൂടിയാണ്.ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അവിടെ സ്വാർത്ഥത ഇല്ല.പ്രതീക്ഷകൾ ഇല്ല.വെറും സ്നേഹം മാത്രം.സ്നേഹബദ്ധങ്ങളിൽ ആഗ്രഹങ്ങൾക്ക് പ്രതീക്ഷകൾക്ക് അനുസരിച്ചു സ്നേഹിക്കപ്പെടാനായില്ലെങ്കിൽ നിരാശ പെടും തീർച്ച.so സ്നേഹിക്കുക..സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കരുത്.
ReplyDelete❤️🥰
ReplyDelete