എന്തിനാണ് ആളുകളെ വിധിക്കുന്നത്?
ഓരോരുത്തരുടെ ജീവിതത്തിൽ ജീവിക്കുമ്പോഴോ, അവരെ അറിയുമ്പോഴോ മാത്രം മാറ്റിയെക്കാവുന്ന ചില മാനസികനിലയുണ്ട്. ഞാൻ ഇങ്ങിനെ ഒന്നുമല്ല നിന്നെ കരുതിയിരുന്നത് എന്നൊക്കെ മനസിലെങ്കിലും പറയാത്തവരായി ആരെങ്കിലും ഉണ്ടോ?
എന്തിനാണ് ആളുകളെ വിധിക്കുന്നത്? അവർ ജീവിക്കുന്ന അവസ്ഥയിൽ, അവർ കടന്നു പോകുന്ന സാഹചര്യങ്ങളിൽ, അവരവരുടെ അറിവും മാനസികവും ശാരീരികവുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മൾ എന്തിനാണ് അവരെ വിധിക്കുന്നത്?
ഒരാൾ ഒരു സങ്കടം പറയുമ്പോൾ അല്ലെങ്കിൽ വിഷമം പിടിച്ച ഒരു സാഹചര്യത്തിൽ ആണെങ്കിൽ atleast കുറ്റപ്പെടുത്താതെ ഇരിക്കാനുള്ള മനസികമര്യാദ ഇനി എന്നാണ് മനുഷ്യൻ പഠിക്കുക?
അവര് എന്തും അയിക്കോട്ടെ, അവർക്കിഷ്ടം പോലെ ജീവിച്ചോട്ടെ. മറ്റുള്ളവരെ വേദനിപ്പിക്കാതെ ആരു എന്ത് ചെയ്താലും അതിൽ ഒരാൾ എങ്കിലും സന്തോഷിക്കുന്നുണ്ടെങ്കിൽ അടുത്ത നിമിഷം മുതൽ നമുക്കും ചിന്തിച്ചൂടെ judgemental ആവാതെ ഇരിക്കാൻ...
തീർച്ചയായും ..🙂👍
ReplyDeleteനല്ലെഴുത്ത് 💜💜💜
💜
DeleteWe should be a good listener and we should try to relieve them who ever contacted you to share their worries. You said well...Niha continue to write more articles. waiting...SL
ReplyDeleteThank you :)
Delete❤️
ReplyDelete