തനിയിടങ്ങൾ

 കൂടെയിരിക്കുക, കേട്ടിരിക്കുക എന്നതൊക്കെ തന്നെയാവും ഇനിയുള്ള കാലങ്ങളിൽ ഏറ്റവും അടുത്ത ഒരാൾക്ക് ചെയ്തു കൊടുക്കാവുന്ന ഏറ്റവും വലിയ സഹായം. 

അവസാനതുള്ളി സ്നേഹവും ഇറ്റ്‌ പോയി, ജീവിതത്തിനോട് അത്രമേൽ വെറുപ്പ് തോന്നുന്നവരെ തിരിച്ചറിയാൻ കൂടി കഴിയില്ല. എല്ലാവരും മനോഹരമായി പുഞ്ചിരിച്ചു കൊണ്ടേയിരിക്കും. അല്ലെങ്കിലും, പുഞ്ചിരി സന്തോഷത്തിന്റെ ലക്ഷണം ആയി നമ്മുടെ ഇടയിൽ എല്ലാം പതിഞ്ഞത് ആണല്ലോ. ഇന്ന് മിണ്ടിയ ഒരാളുടെ ഇരിപ്പിടം നാളെ ശൂന്യമാകുന്നത് സങ്കല്പിച്ചിട്ടുണ്ടോ? 

മരിക്കാൻ എല്ലാവർക്കും ഭയം തന്നെയാവും പക്ഷെ ജീവിച്ചിരിക്കുക എന്നത് തന്നെ ഭയപ്പെടുത്തുന്നവരുടെ കാര്യങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വറ്റിപോയിട്ടില്ലെങ്കിൽ ഹൃദ്യമായ മിണ്ടലുകൾ ഒരാൾക്ക് നല്കാനായാൽ അതാവും ഒരിക്കൽ നമുക്ക് നാം തന്നെ നൽകുന്ന ഏറ്റവും നല്ല ഫീൽ.

എല്ലാവരും അവരാഗ്രഹിക്കുന്ന ജീവിതം ഒന്നും ആവില്ല ജീവിക്കുന്നത്. ഏതേലും കൈവിട്ടു പോകുന്ന നിമിഷങ്ങളിൽ ഒരാൾ കൂടെയിരിക്കാമോ എന്നൊരു സഹായം ചോദിച്ചാൽ അവരിൽ നിന്നും ഓടിയൊളിക്കാൻ തോന്നാത്ത വിധം മനുഷ്യത്വം ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.

Comments

Post a Comment

Popular posts from this blog

സ്നേഹത്തിന്റെ ഫോർമുല

എന്തിനാണ് ആളുകളെ വിധിക്കുന്നത്?